HOME
DETAILS
MAL
ചെങ്ങളായിയില്‍ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
backup
October 20 2016 | 20:10 PM
ശ്രീകണ്ഠപുരം: ചെങ്ങളായിയില്‍ സി.പി.എം-മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
സി.പി.എം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പി.സി അബ്ദുല്‍ ഖാദറും ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് സുനന്ദും ടൗണില്‍ നില്ക്കുമ്പോള് ബൈക്കിലെത്തിയ ഒരു സംഘം അസഭ്യം പറഞ്ഞതാണ് പ്രശ്നത്തിനു തുടക്കം.
പിന്നീട് ഇതു ചോദ്യം ചെയ്യാനെത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് നിസാര പരുക്കേറ്റു. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം എസ്.ഐ പി.ബി സജീവും പയ്യാവൂര്‍ എസ്.ഐ സി മല്ലികയുടെയും നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."