മടവൂര്‍പാറ ഇനി സഞ്ചാരികള്‍ക്ക് !
തിരുവനന്തപുരം: സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.സംരക്ഷിത സ്മാരകവും വിനോദസഞ്ചാര തീര്‍ഥാടനകേന്ദ്രവുമായ മടവൂര്‍പാറ നവീകരിച്ച ശേഷം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനമാകും സര്‍ക്കാര്‍ മടവൂര്‍പാറയില്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മടവൂര്‍പാറയുടെ രണ്ടാം ഘട്ടം വികസനം ഉടന്‍ നടപ്പാക്കുമെന്നും അതിനായി ബൈനോക്കുലര്‍, വാച്ച് ടവര്‍,ഷെല്‍ട്ടര്‍,അക്വേറിയം,മീന്‍ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മടവൂര്‍ പാറയെ മാറ്റാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.സര്‍ക്കാര്‍ വികസന അജണ്ടയിലെ പ്രധാന ഇനമായി മടവൂര്‍പ്പാറയെ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.മുകേഷ് എം.എല്‍.എ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സിന്ധുശശി, പുരാരേഖ ഡയറക്ടര്‍ ജെ.രജികുമാര്‍, മ്യൂസിയം ഡയറക്ടര്‍ ഗംഗാധരന്‍,പുരാവസ്തു ഡയറക്ടര്‍ ജി.പ്രേകുമാര്‍,മുരുകന്‍ കാട്ടാക്കട മുതലായവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."