HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി
backup
October 20 2016 | 21:10 PM
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, റെയില്‍വേ സ്റ്റേഷനിലെ ശോച്യാവസ്ഥ പരിഹരിക്കുക, സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ത്തുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. കരുനാഗപ്പള്ളി ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ സമാപിച്ചു.
ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര് വസന്തന് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റ്റി.ആര് ശ്രീനാഥ് അധ്യക്ഷനായി. ബി.എ ബ്രിജിത്ത്, ജെ ശിബി, ആര് അശ്വതി, രഞ്ജിത്ത്, രതീഷ്, ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."