അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്നവര്‍ക്ക്
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ രക്ഷകരായികൊല്ലം: അര്‍ധരാത്രി അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് റോഡില്‍ കിടന്ന യുവാക്കളെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ആശുപത്രിയിലെത്തിച്ചു.
ബുധനാഴ്ച രാത്രി 12. 45ന് വള്ളിക്കീഴ് ഭാഗത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റ് രക്തം വാര്‍ന്നൊഴുകി മരണാസന്നരായി കിടന്ന രണ്ടു ചെറുപ്പക്കാരെയാണ് ഡ്യൂട്ടിയിലായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വിനോദ് എ.എസും സജീവും ഡ്രൈവര്‍ രാജീവും ചേര്‍ന്ന് ആശുപത്രിയില്‍
എത്തിച്ചത്. രണ്ടുപേര്‍ പരുക്കേറ്റ് റോഡില്‍ കിടക്കുന്നുവെന്ന ഒരു വഴിയാത്രികന്റെ വാക്കു കേട്ടാണ് ഇവര്‍ സ്ഥലത്തേക്കെത്തിയത്.
ആദ്യം എത്തിച്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇവരെമെഡിട്രിന ആശുപത്രിയില്‍ എത്തിച്ചു. ചവറ ഭാഗത്തേക്ക് പോയ ആംബുലന്‍സാണ് ഇവരെ ഇടിച്ചിട്ടത്.
രോഗികള്‍ ഇല്ലാത്തപ്പോഴും സൈറണ്‍ ഇട്ടും വേഗതകൂട്ടിയുമുള്ള ആംബുലന്‍സിന്റെ പാച്ചില്‍ പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."