ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ വലിക്കല്‍: അരൂര്‍ - അരൂക്കിറ്റി പാതയിലെ ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു
അരൂര്‍: ഭൂഗര്‍ഭ വൈദ്യുതി ലൈനിടല്‍, അരൂര്‍ -അരൂക്കിറ്റി റോഡില്‍ ഗതാഗത തടസ്സം.യാത്രക്കാര്‍ വലഞ്ഞു.
മുന്നറിയിപ്പില്ലാതെയുള്ള ഗതാഗത കുരുക്ക് മൂലം യാത്രക്കാര്‍ വലഞ്ഞു. വലിയ ചരക്കു വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും വഴിതിരിച്ചുവിട്ടു. ഇതുചക്രവാഹനങ്ങളും ഓട്ടോകളും കാറുകളും വഴിയില്‍ കുടുങ്ങി. വാഹനങ്ങളുടെ നീണ്ട നിര തന്നേ പ്രത്യക്ഷപ്പെട്ടു. ബൈക്കുകള്‍ ഇടറോഡുകളിലൂടെ എത്തിയത് അവിടെയും ഗതാഗത ക്കുരുക്കിന് ഇടയാക്കി. ചേര്‍ത്തലയില്‍ നിന്ന് അരൂക്കിറ്റി വഴി എത്തുന്നതും എറണാകുളത്തിനിന്ന് അരൂക്കിറ്റി വഴി പോകുന്ന സ്വകാര്യ ബസ്സുകളും യാത്രമുടക്കിയത് ജനങ്ങള്‍ക്ക് ദുരിതമായി.എറണാകുളത്തേക്കും ചേര്‍ത്തലയിലേക്കും പോകേണ്ട യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചാണ് യാത്ര ചെയ്തത്.
ഇതുമൂലം കെ.എസ്.ആര്‍.ടി.സിയില്‍ അമിത തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ഉച്ചയോടെ ഗതാഗതക്കുരുക്കിന് അയവുണ്ടായി. അരൂര്‍-അരൂക്കുറ്റി റോഡ് മുഴുവനായി ടാറിംഗ് നടത്തുന്നതിന്റെ മുന്നോടിയായി ഇവിടെ വൈദ്യുതി കേബിള്‍ ഇടണമെന്ന നിര്‍ദ്ദേശത്തേതുടര്‍ന്നാണ് ഈ റോഡില്‍ അടിയന്തിരമായി കുഴിയെടുക്കല്‍ ജോലി ചെയ്തതു തുടങ്ങിയത്.
100 മീറ്റര്‍ ഇടവിട്ട് ഉണ്ടാക്കുന്ന കുഴിയിലൂടെയാണ് യന്ത്രത്തിന്റെ സഹായത്തോടെ ആദ്യത്തേ പൈപ്പ് ഇടുകയും പിന്നീട് അതിലൂടെ വൈദ്യുതി കേബിള്‍ ഇടുകയുമാണ് ചെയ്യുന്നത്.
ട്രാക്കോ കേബിളിനാണ് കേബിള്‍ ഇടുന്നതിന്റെ ചുമതല. സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയും കേബിള്‍ ഇടുന്നത്. 100 മീറ്റര്‍ നീളത്തിലാണ് ഒരു ദിവസം ജോലി ചെയ്യുന്നത്.
രണ്ടാഴ്ച ഈ ജോലി തുടരും. ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കുഴി കുഴിക്കുന്നത്. അരൂക്കുറ്റി പാലം മുതല്‍ അരൂര്‍ ക്ഷേത്രം കവല വരെയാണ് ഇപ്പോള്‍ കേബിള്‍ ഇടുന്നത്. റോഡിന്റെ വീതികുറവാണ് ഗതാഗത തടസ്സത്തിന്
ഇടയാക്കുന്നത്. അരൂര്‍ -അരൂക്കിറ്റി റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് കുടിവെള്ള പൈപ്പിടുന്നതിനായി റോഡ് കുഴിച്ചിരുന്നു. ഇത് റോഡിന്റെ പല ഭാഗത്തും രൂപം കൊണ്ട വലിയ കുഴികള്‍ യാത്ര ദുഷ്‌കരമാകുന്നതിന് ഇടയാക്കി. കുഴികളില്‍ പലതും കനത്ത മഴയില്‍ വലിയ കുഴികളായി മാറി. ഇതുമൂലം മാസങ്ങളായി ഗതാഗത തടസ്സം ഒരുപതിവുകാഴ്ചയായി മാറി.
നിലവിലുള്ള റോഡ് നന്നാക്കുന്നതിന് പണം അനുവദിച്ചുട്ടുണ്ടെങ്കലും മഴ തടസ്സമായി നിന്നത് റോഡ് പണി തുടങ്ങുന്നതിന് തടസ്സമായി. റോഡ് പൗണ്ണമായും ടാറിംഗ് നടത്തുന്നതിനാണ് കേബിള്‍ ജോലികള്‍ ഇവിടെ തുടങ്ങിയതെന്ന് കോട്രാക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."