ആറു പേര്‍ കസ്റ്റഡിയില്‍
കൊച്ചി: ഇടപ്പളളിയില്‍ യൂസ്ഡ് കാര്‍ ഷോറൂം ഉടമയെ മര്‍ദിച്ച സംഭവത്തില്‍ ആറു സി.ഐ.ടി.യു പ്രവര്‍ത്തകരെ എളമക്കര പൊലിസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി സ്വദേശികളായ മഹേഷ്, മുഹമ്മദ് ബഷീര്‍, രാജേഷ്, നിജു, ഇളമക്കര സ്വദേശി ഗീരീശന്‍, പോണേക്കര സ്വദേശി കൃഷ്ണകുമാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ മഹേഷ് കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍കൂടിയാണ്. ഇടപ്പള്ളി റയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കൊണ്ടോടി കാര്‍ വേള്‍ഡ് ഉടമ ടോമിനാണ് മര്‍ദ്ദനമേറ്റത്.
വാങ്ങിയ കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ മഹേഷിന്റെ നേതൃത്വത്തില്‍ ഒരുസംഘം സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഷോറൂമിലെത്തി ഉടമയായ ടോമിനേയും ബന്ധുവിനേയും ജീവനക്കാരേയും മര്‍ദിക്കുകയും ഫര്‍ണീച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അക്രമം അരങ്ങേറിയത്.
പ്രതികള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവു നല്‍കിയിട്ടും നടപടിയെടുക്കുന്നതിന് പൊലിസ് തയ്യാറായിരുന്നില്ല. കാര്‍ ഷോറൂം തല്ലിത്തകര്‍ക്കുന്നതും ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ദൃശ്യമാദ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പ്രതികളെ പിടികൂടാന്‍ പൊലിസ് തയ്യാറായത്. അതേസമയം സംഭവത്തില്‍ പങ്കാളികളായ മുന്ന് സി.ഐ.ടി.യു പ്രവര്‍ത്തരെ സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മണി ശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട പ്രശ്‌നമാണെന്നു കരുതിയാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം വിശദ്ദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."