കാലിക്കറ്റ്; കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എം.എസ്.എഫിന് വന്‍ മുന്നേറ്റം
മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളില്‍ ഇന്നലെ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എം.എസ്.എഫിനു വന്‍ മുന്നേറ്റം. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ 9 കോളജുകളും, സ്വകാര്യ മേഖലയില്‍ 16 കോളജുകളുമാണ് എം.എസ്.എഫ് ഒറ്റയ്ക്കുനേടിയത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 13 കോളജുകള്‍ എം.എസ്.എഫ്, കെ.എസ്.യു സഖ്യം നേടി. അതേസമയം എസ്.എഫ്.ഐ 15 കോളജുകളില്‍ ഭരണം നേടി. തെരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ ആകെയുള്ള 76 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 50 എണ്ണം എം.എസ്.എഫ് നേടി.
എം.എസ്.എഫ് വിജയിച്ച കോളജുകള്‍: മലപ്പുറം വനിതാ കോളജ്, മലപ്പുറം ഗവ.കോളജ്, പി.എസ്.എം.ഒ തിരൂരങ്ങാടി, ഇ.എം.ഇ.എ കൊണ്ടോട്ടി, വേങ്ങര മലബാര്‍, സുല്ലമുസ്സലാം അരിക്കോട്, യൂനിറ്റി വിമന്‍സ് കോളജ്, മദീനത്തില്‍ ഉലൂം പുളിക്കല്‍, സുല്ലമുസ്സലാം അറബിക് അരീക്കോട്, താനൂര്‍, കൊണ്ടോട്ടി ഗവ.കോളജുകള്‍.
സ്വകാര്യമേഖലയില്‍ റീജ്യനല്‍ കോളജ് കുഴിമണ്ണ, എം.എ.ഒ കോളജ് ഏറനാട്, മജ്മഅ് കാവനൂര്‍, ജാമിഅ നദ്‌വിയ്യ എടവണ്ണ, എച്ച്.എം കോളജ് മഞ്ചേരി, പി.എം.എസ്.ടി തിരൂരങ്ങാടി, ദാറുല്‍ ഉലൂം വാഴക്കാട്, നജാത്ത് അറബിക് കോളജ് കരുവാരക്കുണ്ട്. നജാത്ത് കോളജ് കരുവാരക്കുണ്ട്, ഹികമിയ്യ തിരുവാലി, ഫാറൂഖ് കോട്ടക്കല്‍, ചേറൂര്‍ പി.പി.ടി.എം വേങ്ങര, ഗ്രേസ് വാലി കോട്ടക്കല്‍, ഖിദ്മത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, സി.പി.എ പുത്തനത്താണി, വളവന്നൂര്‍ ബാഫഖി യതീംഖാന വനിതാ കോളജ്.
യു.ഡി. എസ്.എഫ് മുന്നണി: അമല്‍ കോളജ് നിലമ്പൂര്‍, അംബേദ്കര്‍ കോളജ് വണ്ടൂര്‍, ബ്ലോസം കോളജ് കൊണ്ടോട്ടി, സാഫി കോളജ്, ഐ.എച്ച്.ആര്‍.ഡി മുതുവല്ലൂര്‍, നസ്‌റ തിരൂര്‍ക്കാട്, ജംസ് രാമപുരം, ഐ.കെ.ടി.എം. ചെറുകുളമ്പ്, മഅ്ദിന്‍ കോളജ് മേല്‍മുറി, ഫാത്തിമ മാതാ കോളജ് മൂത്തേടം, കെ.എം.സി.ടി കുറ്റിപ്പുറം. എസ്.എഫ്.ഐ വിജയിച്ച കൊളജുകള്‍: മമ്പാട് എംഇഎസ്, പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജ്, എന്‍എസ്എസ് മഞ്ചേരി, ചുങ്കത്തറ മാര്‍ത്തോമ, പൊന്നാനി എംഇഎസ്, തിരൂരങ്ങാടി എല്‍ബിഎസ്, പാലേമാട് ശ്രീ വിവേകാനന്ദ, ശ്രീ വിവേകാനന്ദ ബിഎഡ് കോളജ്, എംഇഎസ് വളാഞ്ചേരി, വെങ്ങാട് ആര്‍ട്‌സ് കോളേജ്, മലപ്പുറം പ്രിയദര്‍ശനി, മങ്കട ഗവ. കോളേജ്,വണ്ടൂര്‍ സഹ്യ ആര്‍ട്‌സ് കോളജ്, പൂന്തോട്ടം ഹിക്കമിയ, അരീക്കോട് എംഒഎ കോളജ്.
ചരിത്ര വിജയമാണു നേടിയതെന്നും വിദ്യാര്‍ഥി സമൂഹം നന്മയുടെ പക്ഷത്താണെന്നും നേരിന്റെ രാഷ്ട്രീയമാണു മുറുകെ പിടിക്കുന്നണ്ടതെന്നും തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പു ഫലമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയില്‍ നിന്നും വിജയിച്ച മുഴുവന്‍ യൂണിയന്‍ ഭാരവാഹികളെയും എം.എസ്.എഫ് പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. ജില്ലയിലെ കാംപസുകളില്‍ എസ്.എഫ്.ഐ ചരിത്രം വിജയം നേടിയതായും വിവിധ കൊളജുകളില്‍ ഭരണം തിരിച്ചുപിടിച്ചെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."