HOME
DETAILS
MAL
മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
backup
October 20 2016 | 23:10 PM
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തോഫീസില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ബി.ഡി.ഒ ജെ.ജയപ്രകാശ്, ഹെഡ് ക്ലര്‍ക്ക് ഒ.മുഹമ്മദ്, അക്കൗണ്ടന്റ് മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ബ്ലോക്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 50 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയതായാണ് പരാതി.ബി.ഡി.ഒ തന്നെ നല്കിയ പരാതിയില്‍ ക്ലര്‍ക്ക് അലിഹസനെയും ഇയാള്‍ക്ക് വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ച കംപ്യൂട്ടര്‍ സെന്റര്‍ ഉടമ പോക്കാവില്‍ സത്താറിനേയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ നടപടി. ബി.ഡി.ഒയുടെ കാലയളവിലടക്കം അലിഹസ്സന് ജോലി ചെയ്ത 15 വര്‍ഷവും വന്‍ക്രമക്കേടുകള്‍ നടന്നതായാണ് സൂചന. ഇതില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."