HOME
DETAILS
MAL
ആല്‍മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍
backup
October 20 2016 | 23:10 PM
വള്ളിക്കുന്ന്: തിരക്കേറിയ ചേളാരി പരപ്പനങ്ങാടി റോഡില്‍ കൊടക്കാട് പടിഞ്ഞാറങ്ങാടിക്കു സമീപത്തെ കൂറ്റന്‍ ആല്‍മരം മുറിച്ചുമാറ്റണമെന്നു നാട്ടുകാര്‍.
ഈ മരം ദിവസംതോറും റോഡിലേക്കു ചെരിഞ്ഞുവരുന്നതായും അടുത്തുകൂടെ വൈദ്യുതിത്തൂണ്‍ കടന്നുപോകുന്നതിനാല്‍ അപകടമാണെന്നും നാട്ടുകാര്‍ പറയുന്നു.
അടുത്തു മദ്‌റസയും ഉള്ളതിനാല്‍ ഈ മരം മുറിച്ചുമാറ്റണമെന്നു മഹല്ല് കമ്മിറ്റിയുള്‍പ്പെടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മരം മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പി.ഡബ്ലിയു.ഡി വനം വകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."