ഗ്ലോബല്‍ ടിക്കറ്റ് ബുക്കിംഗിന് 10ശതമാനം ഇളവുമായി ഖത്തര്‍ എയര്‍വെയ്‌സ്
കൊച്ചി: യാത്രാമധ്യേ സ്മാര്‍ട്ട് ഫോണിലൂടെയും ടാബ്ലറ്റിലൂടെയും ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നിശ്ചിത കാലയളവിലേക്ക് യാത്രക്കാര്‍ക്ക് 10 ശതമാനം ഇളവ്.
ബ്രൗസറില്‍ qatarairways.com എന്നു ടൈപ്പ് ചെയ്ത് MOBILE എന്ന പ്രൊമോഷണല്‍ കോഡ് ഉപയോഗിച്ച് 150 ഓളം സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
2016 ഒക്‌ടോബര്‍ 17 മുതല്‍ 24 വരെ യാത്രക്കാര്‍ക്ക് മൊബൈല്‍ വെബ്‌സൈറ്റ് വഴി 2016 ഒക്‌ടോബര്‍ 20 മുതല്‍ 2017 ജൂണ്‍ 14 വരെയുള്ള യാത്രയ്ക്ക് ബുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം
.
അവധി ആഘോഷത്തിനോ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് സര്‍പ്രൈസ് വിസിറ്റ് നടത്താനോ യാത്രക്കാര്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താം. യാത്ര ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലണ്ടനിലേക്ക് ബിസിനസ് യാത്രകളും കുടുംബവുമൊന്നിച്ച് അവധി ആഘോഷം പ്ലാന്‍ ചെയ്യാനും ഇതുവഴി സാധിക്കും.
ലണ്ടനിലേക്കുള്ള യാത്രയ്ക്ക് 36,000 രൂപ മുതലും ലോസ് ആഞ്ചലസിലേക്ക് 55,000 രൂപ മുതലും ന്യൂയോര്‍ക്കിലേക്ക് 56,000 രൂപ മുതലും പാരിസിലേക്ക് 33,000 രൂപ മുതലും അറ്റ്‌ലാന്റയിലേക്ക് 71,000 രൂപ മുതലും ബാഴ്‌സിലോണയിലേക്ക് 40,000 രൂപ മുതലും ദുബായിലേക്ക് 14,000 രൂപ മുതലും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് 40,000 രൂപ മുതലും ടിക്കറ്റുകള്‍ ലഭിക്കും.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും യാത്രകള്‍ പ്ലാന്‍ ചെയ്യാനും എപ്പോള്‍ വേണമെങ്കിലും കഴിയുന്ന സൗകര്യം ലഭ്യമാകണമെന്ന് യാത്രക്കാര്‍ ആഗ്രഹിക്കുന്നു. അതും അവര്‍ ആഗ്രഹിക്കുന്ന ഭാഷയില്‍.
സേവനങ്ങളും സര്‍വീസുകളും വിപുലമാക്കുന്ന നടപടികളുടെ ഭാഗമായി ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ 12 ഭാഷകളില്‍ ലോകനിലവാരമുള്ള ഞങ്ങളുടെ സേവനം മൊബൈല്‍ വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡോ. ഹഗ് ഡണ്‍വെലി വിശദമാക്കി.
റ് പ്രത്യേകതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."