HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേയുള്ള റിപ്പോര്‍ട്ടിനെ ശരിവച്ച് തുറമുഖ ഡയറക്ടര്‍
backup
October 21 2016 | 20:10 PM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ധനകാര്യ പരിശോധനാ വിഭാഗം നല്കിയ റിപ്പോര്‍ട്ടിനെ ശരിവച്ച് തുറുമുഖ വകുപ്പ് ഡയറക്ടര്‍. തുറമുഖ വകുപ്പ് ഡയറക്ടര്‍ ഷേഖ് പരീഖാണ് ഇന്നലെ റിപ്പോര്‍ട്ട് ശരിവച്ച് പരസ്യമായി രംഗത്തെത്തിയത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നുമായിരുന്നു ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഷേഖ് പരീഖിനെ കൂടാതെ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസും നേരത്തെ ജേക്കബ് തോമസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. ടോം ജോസിന്റെയും ഷേഖ് പരീഖിന്റെയും പേരിലുള്ള വിജിലന്‍സ് കേസുകള്‍ ജേക്കബ് തോമസ് നേരിട്ട് അന്വേഷിച്ചുവരവെയാണ് ഇരുവരും രംഗത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."