പൊലിസ് പ്രതികാരമനോഭാവത്തില്‍ ഇടപെടുന്നു: കെ.സി രാജന്‍
കരുനാഗപ്പള്ളി: സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ പേരില്‍ പൊലിസ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി പ്രതികാരം ചെയ്യുന്നതായി കെ.സി.രാജന്‍ അഭിപ്രായപ്പെട്ടു.
സി.പി.എം ഓഫിസില്‍ നിന്നുമുള്ള നിര്‍ദേശപ്രകാരമാണ് പൊലിസ് പ്രവര്‍ത്തിക്കുന്നത്. ഈ നടപടി തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരങ്ങളും പ്രതിഷേധങ്ങളും കഴിഞ്ഞ ഗവണ്‍മെന്റിന്റെ സമയത്തും നടന്നിട്ടുള്ളതാണ്. അന്ന് ഇതുപോലെ കോണ്‍ഗ്രസോ യു.ഡി.എഫോ ലിസ്റ്റ് കൊടുത്തുവിട്ട് പ്രതികളെ ഉണ്ടാക്കിയിട്ടില്ല. ഇന്ന് പൊലിസ് സ്റ്റേഷനും പൊലിസുകാരും ചിലരുടെ താല്‍പര്യപ്രകാരമാണ് ജോലിചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാശ്രയസമരത്തില്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോയ നൗഫല്‍, ബിലാല്‍, സൂരജ്, അസ്‌ലം എന്നിവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍ മോചിതരായ കെ.എസ്.യു നേതാക്കള്‍ക്ക് കരുനാഗപ്പള്ളി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തിയ സ്വീകരണപരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ഒ കണ്ണന്‍ അധ്യക്ഷനായി. സി.ആര്‍ മഹേഷ്, കെ.ജി രവി, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്, എന്‍.അജയകുമാര്‍, രമാഗോപാലകൃഷ്ണന്‍, ജി.മഞ്ജുക്കുട്ടന്‍, ബിജു പാഞ്ചജന്യം, ബി.ബിനു, ഗിരിജാരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനം കരുനാഗപ്പള്ളി ടൗണില്‍ അവസാനിച്ചു. പൊതുസമ്മേളനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."