വേള്‍ഡ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്: നൗഷാദ് മാസ്റ്റര്‍ ഇന്ന് പെര്‍ത്തിലേക്ക്
എടച്ചേരി: 26 മുതല്‍ പെര്‍ത്തില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് പി.എ നൗഷാദ് ഇന്നു യാത്ര തിരിക്കും. മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ അംഗമാണ് നൗഷാദ്. നൗഷാദിനൊപ്പം കേരളത്തില്‍നിന്നു മറ്റു നാലുപേര്‍ കൂടി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മാസം മൈസൂരുവില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റിലാണ് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍നിന്നായി 67 പേരെ ചാംപ്യന്‍ഷിപ്പിലേക്കു തിരഞ്ഞെടുത്തത്. നാട്ടുകാരും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നൗഷാദിന് ഇന്നു സമുചിതമായ യാത്രയയപ്പ് നല്‍കും. വൈകിട്ടു മൂന്നിന് കക്കട്ടിനടുത്ത കണ്ടോത്ത്കുനിയില് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രാമംഗളങ്ങള്‍ നേരും. 3.30ന് നാദാപുരം ഗവ. യു.പി സ്കൂളില്‍ നൗഷാദ് ജോലി ചെയ്യുന്ന പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് 6.40നുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ വടകരയില്‍നിന്ന് ബംഗളൂരുവിലേക്കു യാത്ര തിരിക്കുന്ന നൗഷാദ് മാസ്റ്റര്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി ദേശീയപതാക കൈമാറും. എം.എല്‍.എമാരായ ഇ.കെ വിജയന്, പാറക്കല്‍ അബ്ദുല്ല പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."