വരള്‍ച്ചാ ബാധിത ജില്ലകള്‍; വയനാടിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: മുസ്‌ലിം ലീഗ്
കല്‍പ്പറ്റ: കാലവര്‍ഷം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞിട്ടും വയനാട് ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തത് ഭരണപക്ഷ എം.എല്‍.എമാരുടെ പിടിപ്പുകേടാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. കാലവര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം മഴക്കുറവാണ്് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് വരള്‍ച്ചാബാധിത ജില്ലാ പട്ടികയില്‍ നിന്നു വയനാടിനെ ഒഴിവാക്കിയിരിക്കുന്നത്. കാര്‍ഷിക വിഭവങ്ങളുടെ വിലക്കുറവ് കര്‍ഷകനെ വലിയ തോതില്‍ കഷ്ടത്തിലാക്കുകയാണ്. മറ്റ് ജില്ലകളിലെല്ലാം വരള്‍ച്ചാക്കെടുതി ഉണ്ടാകുമ്പോള്‍ അടിയന്തര സഹായം നല്‍കാന്‍ തയാറാകുന്ന സര്‍ക്കാര്‍ കൊടിയ വരള്‍ച്ചയില്‍ സര്‍വ നാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തായാറാകാത്തത് മേഖലയോടുള്ള അവഗണനയാണ്.
ജില്ലയിലെ രണ്ടു ഭരണകക്ഷി എം.എല്‍.എമാരും വിഷയത്തില്‍ ശബ്ദമുയര്‍ത്താത്തത് ഖേദകരമാണെന്നും അടിയന്തിര സാഹചര്യം പരിഗണിച്ച് ജില്ലയെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, പി.കെ അബൂബക്കര്‍, കെ.എം.കെ ദേവര്‍ഷോല. എം.കെ അബൂബക്കര്‍ ഹാജി, സി മൊയ്തീന്‍ കുട്ടി, അബ്ദുല്ല മാടക്കര, എം.എ അസൈനാര്‍, ടി ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."