കണ്ണൂര്‍ ഫുട്ബോളിനൊരു പെനാല്‍ട്ടി കിക്ക്
കണ്ണൂര്‍: അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെ കേരളത്തിലെ ആദ്യ സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി അക്കാദമി മുഖ്യ പരിശീലകന് മിഖായേല്‍ സക്കരിയയുടെ നേതൃത്വത്തിലുള്ള സംഘമെത്തി. ഇന്നലെ രാവിലെ മുതല്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെത്തിയ സംഘം ഫുട്ബോള്‍ രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി കണ്ണൂര്‍ ഫുട്ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്ററും സന്ദര്‍ശിച്ചു. അക്കാദമിയിലേക്കായി 14 മുതല്‍ 16 വയസുവരെയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഫുട്ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്ററില്‍ കഴിഞ്ഞ ദിവസം സെലക്ഷന് നടത്തിയിരുന്നു. ഇവര്‍ക്കുള്ള പരിശീലനം നവംബര്‍ അഞ്ചിനു നടക്കും. ഇതിനു മുന്നോടിയായി മിഖായേല്‍ സക്കരിയ തെരഞ്ഞെടുത്ത കുട്ടികളെ ഇന്നു രാവിലെ നേരിട്ടു കാണും. ഫുട്ബോള്‍ ഫ്രണ്ട് കോച്ചിങ് അക്കദാമിയിലെ കുട്ടികളെ ഉയര്‍ന്ന പരിശീലനം നല്കി വിവിധ അക്കാദമിയില്‍ മത്സരിപ്പിക്കാനാണ് പ്രധാന ലക്ഷ്യം. തെരഞ്ഞെടുക്കുന്നവരെ അബുദബിയിലെ പരിശീലന കേന്ദ്രം ഏറ്റെടുക്കും. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഘം ഫുട്ബോള്‍ ഫ്രണ്ട് കോച്ചിങ് സെന്ററിലെത്തിയത്. അക്കാദമി ഡയരക്ടര്‍ പ്രദീപ് കാണി, മാനേജിങ് ഡയരക്ടര്‍ കെ.പിഎന്‍ കുട്ടി എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."