വാഹനങ്ങളുടെ ശവപ്പറമ്പായി നീലേശ്വരം പൊലിസ് സ്റ്റേഷന്‍
നീലേശ്വരം: നീലേശ്വരം പൊലിസ് സ്റ്റേഷനില്‍ എത്തുന്നവരെ വരവേല്‍ക്കുന്നതു വാഹനങ്ങളുടെ നീണ്ട നിരയാണ്. വിവിധ കേസുകളില്‍ പെട്ടു പിടിച്ചെടുത്തവയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. സ്റ്റേഷന്‍ വളപ്പിനകത്തും പുറത്തും ഇതുതന്നെയാണു സ്ഥിതി. പലതും തുരുമ്പിച്ചു ദ്രവിക്കാനും തുടങ്ങി. അനധികൃത പൂഴി കടത്തലിനിടയില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്കു പുറമേ പരിശോധനയ്ക്കിടയില്‍ പിടികൂടിയവയുമുണ്ട്. കേസുകളുടെ വിധി വൈകുന്നതു കാരണം വര്‍ഷങ്ങളോളം വാഹനങ്ങള്‍ കൂട്ടിയിടേണ്ട സ്ഥിതിയാണ്.
പത്തും പതിനഞ്ചും വര്‍ഷമായി നിര്‍ത്തിയിട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവ സ്റ്റേഷനിലേക്കുള്ള റോഡില്‍ സൃഷ്ടിക്കുന്ന തടസം ചെറുതല്ല. വാഹനങ്ങള്‍ ലേലത്തില്‍ വച്ചിരുന്നെങ്കിലും വില കൂടിയതു കാരണം ലേലത്തിലെടുക്കാന്‍ ആരും തയാറായുമില്ല. സ്ഥലം സൗകര്യം മൂലം വീര്‍പ്പുമുട്ടുന്ന സ്റ്റേഷനില്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."