തീരദേശങ്ങളെ ബന്ധിപ്പിച്ച് 522 കിലോമീറ്റര്‍ റോഡ് യാഥാര്‍ഥ്യമാക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
കാസര്‍കോട്: തീരദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 522 കിലോമീറ്റര്‍ റോഡ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാക്കുമെന്ന് ഫിഷറിസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചന്ദ്രഗിരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്റ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി 13485 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2400ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ഹരിത ഇടനാഴി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്. നാലുവര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത സുന്ദര തീരം സംസ്ഥാനത്തൊരുക്കും. കാസര്‍കോട് 36.63 കോടി രൂപയാണ് ഫിഷറീസ് വകുപ്പ് ഇതിനായി ചെലവഴിക്കുന്നതെന്നും ന്ത്രി പറഞ്ഞു.
കെ. കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഫൈജ അബൂബക്കര്‍, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.എം ഷാസിയ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ഡി.ഡി.ഇ യു.കരുണാകരന്, പി.ടി.എ പ്രസിഡന്റ് ഷെരീഫ്, പ്രധാനധ്യാപകന് വി. ഇബ്രാഹിം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, ആയിഷ സഹദുല്ല, ആയിഷ അബൂബക്കര്‍, ഡോ. ദിനേശന്, ടി. നാരായണന്, വി.രാജന്, ഹമീദ് ചാത്തങ്കൈ, കല്ലട്ര മാഹിന്‍ഹാജി, കെ.എം. ഷാഫി, ചന്ദ്രന് കൊക്കാല്‍, കൈലാസന് പള്ളിപ്പുറം, മുഹമ്മദ് ഷാ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."