എം.ബി ബാലകൃഷ്ണന് വധം: കുറ്റപത്രം നല്കി
കാഞ്ഞങ്ങാട്: ഉദുമ മാങ്ങാട്ടെ സി.പി.എം പ്രവര്ത്തകന് എം.ബി ബാലകൃഷ്ണനെ(44) വധിച്ച കേസില്‍ കേസില്‍ രണ്ടുപ്രതികള്‍ക്കു കൂടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2013 സെപ്റ്റംബര്‍ 16 നു തിരുവോണ നാളില്‍ സി.പി.എം പ്രവര്‍ത്തകനായ ഡ്രൈവര്‍ ബാലകൃഷ്ണനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നേരത്തെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ അടുത്ത മാസം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഒളിവില്‍ കഴിയുകയായിരുന്ന രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു കുറ്റപത്രം തയാറാക്കിയത്.
കേസിലെ ആറാംപ്രതി അന്തൂപ്പയുടെ മകന് മജീദ്, കുഞ്ഞിക്കേളുനായരുടെ മകന് ഷിബു എന്നിവര്‍ക്കെതിരേയാണ് പൊലിസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ മജീദ് ഹൈക്കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."