നെല്‍കൃഷിക്ക് പുതുജീവന്‍ നല്‍കാന്‍ ജലസേചനവുമായി കത്തോലിക്ക കോണ്‍ഗ്രസ്
എരുമപ്പെട്ടി: കടുത്ത വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങുന്ന നെല്‍ചെടികള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് എരുമപ്പെട്ടി ഫൊറോന കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എരുമപ്പെട്ടി കുന്നത്തേരി ചെങ്ങാനി പാടശേഖരത്തിലെ വി@ണ്ട് കീറിയ നെല്‍വയലുകളിലേക്ക് സൗജന്യമായി ജലസേചനം നടത്തിയാണ് കൃഷി സംരക്ഷിക്കുന്നതിന്റെ ആവശ്യകത ഇവര്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
കൃഷി സംരക്ഷിക്കേണ്ടണ്ടത് കര്‍ഷകന്റെ മാത്രം ആവശ്യമല്ല, അത് ഓരോ വ്യക്തിയുടേയും കടമകൂടിയാണെന്നുള്ള വലിയ സന്ദേശമാണ് കത്തോലിക്ക കോണ്‍ഗ്രസ് സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത്. മഴ ലഭിക്കാതെ കുന്നത്തേരി പാടശേഖരത്തിലെ ആയിരം പറയിലധികമുള്ള നെല്‍കൃഷിയാണ് ഉണങ്ങല്‍ ഭീഷണി നേരിട്ടുകൊ@ണ്ടിരുന്നത്. വെള്ളം ലഭിക്കാതെ ഏക്കര്‍കണക്കിന് നെല്‍വയലുകള്‍ വി@ണ്ട് കീറിയ അവസ്ഥയിലാണുള്ളത്.
മൂന്ന് മാസത്തെ വളര്‍ച്ചയെത്തിയ നെല്‍ചെടികള്‍ക്ക് മഞ്ഞപ്പ് ബാധിച്ച് ഉണങ്ങാനും തുടങ്ങിയിരുന്നു. ജലസേചനത്തിന് മറ്റുമാര്‍ഗങ്ങളില്ലാതെ കൃഷി ഉപേക്ഷിച്ച് പോകാന്‍ തീരുമാനമെടുത്ത കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കി കൊണ്ട@ാണ് കത്തോലിക്ക കോണ്‍ഗ്രസ് കൃഷി സംരക്ഷണ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജല സേചനത്തിനായി പാടശേഖരത്തില്‍ പമ്പ് സെറ്റ് സ്ഥാപിക്കുകയും ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഡീസലും നല്‍കിയാണ് കൃഷി നിലനിര്‍ത്തുന്നതില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിച്ചിരിക്കുന്നത്. പമ്പ് സെറ്റിന്റെ വാടകയ്ക്കും ഡീസലിനുമായി ദിവസവും 3000 രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. പോള്‍ താണിക്കല്‍ നിര്‍വഹിച്ചു. കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കുന്നത് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പുണ്യ പ്രവര്‍ത്തിയാണെന്നും ഇത് സമൂഹം തങ്ങളുടെ ബാധ്യതയായി ഏറ്റെടുക്കണമെന്നും ഫാ.പോള്‍ താണിക്കല്‍ പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സി.ഡേവീസ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ റോസി പോള്‍, രാജന്‍ മാത്യു, ബിജു ആല്‍ഫ, എം.കെ.ജോഷി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."