പ്രതിരോധ രഹസ്യങ്ങള്‍ താന്‍ ചോര്‍ത്തി നല്‍കിയിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച് വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി: സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മയ്ക്കും ആയുധമാഫിയയ്ക്കും ചോര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തുറന്ന കത്തിലാണ് തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിരോധകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതി (ഡിഫന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി) ആംഗമായിരുന്നു താന്‍. എന്നാല്‍, കമ്മിറ്റിയുടെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും വരുണ്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിഫന്‍സ് കണ്‍സല്‍റ്റീവ് കമ്മിറ്റിയുടെ ചില യോഗങ്ങളില്‍ മാത്രമാണ് താന്‍ പങ്കെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രതിരോധമേഖലയുമായുള്ള വിവരങ്ങള്‍ അന്വേഷിക്കുകയോ അത് ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്നും വരുണ്‍ കത്തില്‍ പറയുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ കഴമ്പുള്ളതാണെങ്കില്‍ തീര്‍ച്ചയായും സമിതിയോഗങ്ങളില്‍ തന്റെ പ്രാതിനിധ്യം ഉണ്ടായേനെയെന്നും വരുണ്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കത്തില്‍ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ആരോപണത്തെ കുറിച്ച് പരാര്‍ശമില്ല. വിദേശ വനിതകള്‍ക്കും ലൈംഗിക തൊഴിലാളികള്ക്കുമൊപ്പമുള്ള ചിത്രങ്ങളെടുത്ത ശേഷം അത് കാണിച്ചു വരുണ്‍ ഗാന്ധിയെ കുടുക്കിയെന്നാരോപിച്ച് യു.എസില്‍ അഭിഭാഷകനായ സി.എഡ്മണ്ട് അലന് എന്നയാള്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സ്വരാജ് അഭിയാന് നേതാക്കളയാ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തുവിട്ടത്.
My letter to the people of India. pic.twitter.com/K3Nn48b79A
— Varun Gandhi (@varungandhi80) October 22, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."