ജിസാനില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ പിതാവിനും മകള്‍ക്കും പരുക്കേറ്റു
ജിദ്ദ: യമനില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടപ്പക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണത്തില്‍ പിതാവിനും മകള്‍ക്കും പരുക്കേറ്റു. ജിസാന്‍ ഗവര്‍ണറേറ്റിലെ അല്‍ ഹാര്‍ഥിലാണ് സംഭവം. ഇവരുടെ വീടിന് അടുത്തുവീണ ഷെല്ല് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇവരെ ഉടനെ സഊദി സിവില്‍ ഡിഫന്‍സ് ജിസാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ അവസ്ഥയെ കുറിച്ച് സിവില്‍ ഡിഫന്‍സ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതിനിടെ ഹൂതി വിമതര്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നപക്ഷം ആക്രണണങ്ങളില്‍ നിന്ന് സഊദി അതിര്‍ത്തിയെയും പൗരന്മാരെയും രക്ഷിക്കുക എന്നത് സഊദിയുടെ അവകാശമാണെന്ന് വിദേശ കാര്യമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ഹൂതികള്‍ കരാര്‍ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിമതഹൂതികളുടെ ആക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ ഭാഗത്തു നിന്നും നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."