HOME
DETAILS
MAL
ഇറാനെ കീഴടക്കി ഇന്ത്യ കബഡി ലോകകപ്പ് ചാംപ്യന്മാര്‍
backup
October 22 2016 | 17:10 PM
അഹമ്മദാബാദ്: മൂന്നാമതും ഇറാനെ കീഴടക്കി ഇന്ത്യ കബഡി ലോകകപ്പ് ചാംപ്യന്മാരായി. 38-29 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വിജയം. കഴിഞ്ഞ രണ്ടു തവണയും ഇറാനെ തോല്‍പ്പിച്ചാണ് ചാംപ്യന്മാരായത്.
ടൂര്‍ണമെന്റിലെ ആദ്യമല്‍സരത്തില്‍ ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശേഷം പിന്നീടുള്ള എല്ലാ മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ 18-13 ന് പിന്നില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ വിജയം കൊയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."