തെറ്റ് ചെയ്തിട്ടില്ലെന്ന് വരുണ്‍ ഗാന്ധിയുടെ കത്ത്
ന്യൂഡല്‍ഹി: വിവാദ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മക്കും ആയുധ മാഫിയക്കും പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയുടെ കത്ത്. കത്തില്‍ താന്‍ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നു.
ജനങ്ങള്‍ക്ക് മുമ്പാകെ തന്റെ നിരപരാധിത്വം തെളിയിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ടുള്ള കത്തില്‍ ഡിഫന്‍സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ യേഗത്തില്‍ സംബന്ധിക്കുകയോ പ്രതിരോധ രഹസ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നു.
പ്രതിരോധ മേഖലയെക്കുറിച്ച് തനിക്ക് ഒരുകാര്യവും അറിയില്ല. ഇതുകൊണ്ടുതന്നെ ഉയര്‍ന്ന ആരോപണം ജനങ്ങളോ ശരിയായി ചിന്തിക്കുന്നവരോ വിശ്വസിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്നു പറയുന്ന അമേരിക്കയിലെ അഭിഭാഷകനായ എഡ്മണ്ട് അലനെ ഒരിക്കല്‍പോലും കണ്ടിട്ടില്ല. താന്‍ പ്രതിരോധ രഹസ്യം ചോര്‍ത്തിയെന്നു പറയുന്നത് പരിഹാസ്യമാണ്.
ഒരുതരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല. പ്രതിരോധ വകുപ്പിലെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്നും പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്.
എന്നാല്‍ ഈ കമ്മിറ്റിയിലെ ഒരംഗം പോലും പ്രതിരോധ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുകപോലുമില്ല. പിന്നെയെങ്ങനെ കമ്മിറ്റി അംഗമല്ലാത്ത താന്‍ രഹസ്യം ചോര്‍ത്തിയെന്നു പറയുന്നതെന്നും അദ്ദേഹം കത്തില്‍ ചോദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."