ഇന്ത്യന്‍ ജേണലിസ്റ്റുകളെ മര്‍ദിച്ചു
പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍വാനിയയില്‍ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കൈയേറ്റം ചെയ്തു. മാധ്യമങ്ങള്‍ നുണ പറയുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പെന്‍സില്‍വാനിയയിലെ ന്യൂട്ടണില്‍ ട്രംപിന്റെ റാലിക്ക് ശേഷമായിരുന്നു സംഭവം.
എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ അടക്കമുള്ളവരാണ് ആക്രമണത്തിന് ഇരയായത്. മാധ്യമങ്ങള്‍ ഹിലരിയെ അനുകൂലിച്ച് തന്നെ ഇടിച്ച് താഴ്ത്തുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, ബസ്ഫീഡ്, പൊളിറ്റിക്കോ, വാഷിംങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളെയും ട്രംപ് വിമര്‍ശിച്ചിരുന്നു. പ്രസിഡന്റായാല്‍ പത്രങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ തന്റെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ അകറ്റിയ ട്രംപ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."