HOME
DETAILS
MAL
യമനില്‍ എട്ട് അല്‍ഖാഇദക്കാര്‍ കൊല്ലപ്പെട്ടു
backup
October 22 2016 | 19:10 PM
റിയാദ്: യമനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഈ മാസം എട്ടു അല്‍ ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ടു ആക്രമണങ്ങളിലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആറിനു നടത്തിയ ആക്രമണത്തില്‍ രണ്ടു പേരും 18 നു ശബ്വ ഗവര്‍ണറേറ്റിന് കീഴിലെ കുഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ ആറു പേരും കൊല്ലപ്പെതായാണ് വെളിപ്പെടുത്തല്‍. നേരത്തെയും യമനില്‍ നിരവധി തവണ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി അല്‍ ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ യമനിലെ ദുരിതാശ്വാസത്തിനുള്ള യു.എന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഹൂതികള്‍ ലംഘിച്ചതായി സഖ്യസേന ആരോപിച്ചു. കരാര്‍ ലംഘനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."