ഒബാമയുടെ 23,000 ഇ-മെയിലുകള്‍ വിക്കിലീക്‌സ് ചോര്‍ത്തി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സ്വകാര്യ ഇ മെയില്‍ വിക്കിലീക്‌സ് ചോര്‍ത്തി. ഇക്കാര്യം വിക്കിലീക്‌സും ട്വീറ്റ് ചെയ്തു. ഒബാമയുടെ ഏഴ് ഇ മെയിലുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. യീയമാമ@മാലൃശലേരവ.ില േഎന്ന വിലാസത്തിലുള്ള ഒബാമയുടെ ഇ മെയിലുകളും ചോര്‍ത്തി. ഇവ ന്യൂയോര്‍ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ചു. ഒബാമയുടെ കൂടുതല്‍ മെയിലുകള്‍ പുറത്തുവിടുമെന്ന് വിക്കിലീക്‌സ് അറിയിച്ചു.
2008 നവംബര്‍ നാലിന് വൈകിട്ടാണ് ഒരു ഇമെയില്‍ അയച്ചത്. അന്നായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നവംബര്‍ 15ന് നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്നും ക്ഷണം നിരസിക്കണമെന്നും ഒബാമയുടെ ട്രാന്‍സിഷന്‍ ടീം ചെയര്‍മാന്‍ ജോണ്‍ പോഡെസ്റ്റ ഉപദേശിക്കുന്നു. ഇന്ന് രാത്രി പ്രസിഡന്റ് ജോര്‍ജ്.ഡബ്ല്യു.ബുഷ് താങ്കളെ വിളിക്കാന്‍ സാധ്യതയുണ്ടെന്ന് പൊഡെസ്റ്റ പറയുന്നു. വാഷിംങ്ടണില്‍ ജി 20 ഉച്ചകോടി നടന്നപ്പോള്‍ ഒബാമ പങ്കെടുത്തില്ല. ഭാവി ഭരണസംവിധാനത്തെ കുറിച്ചും പുതിയ ടീമിനെക്കുറിച്ചും മെയില്‍ സംഭാഷണങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാനാണ് ജോണ്‍ പൊഡെസ്റ്റ. പൊഡെസ്റ്റയില്‍ നിന്ന് ഒബാമയുമായി ബന്ധപ്പെട്ടതടക്കം 23,000 മെയിലുകളാണ് ചോര്‍ത്തിയത്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വിസമ്മതിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇ മെയിലുകള്‍ റഷ്യ വ്യാപകമായി ചോര്‍ത്തിയതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിലയിരുത്തിയിരുന്നു. ഹിലരി ക്ലിന്റന്റെ മെയിലുകളും ചോര്‍ന്നിരുന്നു. ഹിലരി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെയുള്ള സ്വകാര്യ മെയിലുകളാണ് ചോര്‍ന്നത്.
ഈയിടെ ഹിലരി ക്ലിന്‍ന്റെ രേഖകളും വിക്കിലീക്‌സ് ചോര്‍ത്തി പുറത്തിവിട്ടിരുന്നു. തുടര്‍ന്ന് അസാന്‍ജെയുടെ ഇന്റര്‍നെറ്റ് ബന്ധം ഇക്വഡോര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഒബാമയുടെ മെയിലും വിക്കിലീക്‌സ് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."