യമനില്‍ സഖ്യസേന ആക്രമണം: സമാധാന ചര്‍ച്ച തലവനടക്കം 23 ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: യമന്‍ പ്രശ്‌നത്തില്‍ കുവൈത്തില്‍ സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഹൂതി നേതാവടക്കം 23 ഹൂതികള്‍ കൊല്ലപ്പെട്ടു. ഹസന്‍ യഹ്‌യ അല്‍ ഷറഫി അടക്കം ഭ23 ഹൂതികള്‍ കൊല്ലപ്പെട്ടതായാണ് അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
എന്നാല്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്ന 72 മണിക്കൂര്‍ നേരത്തെ വെടിനിര്‍ത്തലിനിടയിലാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ഹൂതികള്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചതായും ലംഘനം തുടരുന്ന പക്ഷം കടുത്ത നടപടികളിലേക്ക് സഖ്യസേന കടക്കുമെന്നും സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തു വന്നത്.
ഒളി ആയുധങ്ങള്‍, റോക്കറ്റുകള്‍, മിസൈലുകള്‍, എന്നിവ ഉപയോഗിച്ചാണ് സഊദി അതിര്‍ത്തി പ്രദേശമായ ജിസാനിലും നജ്‌റാനിലും ഇറാന്‍ അനുകൂല ഹൂത്തി മലീഷികള്‍ ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് തിരിച്ചടിച്ചതെന്നും കരാര്‍ ലംഘനത്തെ തുടര്‍ന്ന് സ്വയം പ്രതിരോധ മാര്‍ഗമായാണ് ആക്രമണം നടത്തിയതെന്നും സഖ്യ സേന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."