ആയിറ്റിയില്‍ ലീഗ് കേന്ദ്രത്തില്‍ വോട്ടുചോര്‍ച്ച
തൃക്കരിപ്പൂര്‍: വെള്ളിയാഴ്ച്ച ഉപതെരഞ്ഞെടുപ്പ് നടന്ന ലീഗ് കേന്ദ്രമായ ആയിറ്റി വാര്‍ഡില്‍ വന്‍ വോട്ടു ചോര്‍ച്ച. വാര്‍ഡില്‍ രണ്ടു ബൂത്തുകളാണ് നിലവിലുള്ളത്. ഇതില്‍ ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള ആയിറ്റി ഒന്നാം ബൂത്തിലാണ് വോട്ടു ചോര്‍ന്നത്. കഴിഞ്ഞ തവണത്തെ റിബല്‍ സ്ഥാനാര്‍ത്ഥി രംഗപ്രവേശനം ഒഴിച്ചു നിര്‍ത്തിയാല്‍ അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് വിജയിച്ചത്. റിബല്‍ സ്ഥാനാര്‍ത്ഥിയുടെ വിജയവും അത് വഴിയുള്ള രാജിയും പ്രവര്‍ത്തകരെ അറിയിക്കാതെയും പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാത്തതുമാണ് വോട്ടു ചോര്‍ച്ചക്ക് കാരണമായത്. ഇടതുപക്ഷത്തിന് കഴിഞ്ഞ തവണ 150ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് 372ലേക്ക് എത്തിയിട്ടുണ്ട്. ആയിറ്റി ഒന്നാം ബൂത്തിലെ വോട്ടു ചോര്‍ച്ച ലീഗില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. വി.കെ ബാവ, സി രവി, എസ് കുഞ്ഞഹമ്മദ്, സത്താര്‍ വടക്കുമ്പാട്, കെ ഗോപാലന്, ശംസുദ്ദീന്‍ ആയിറ്റി, എം.ടി.പി കരീം വി.ടി ശാഹുല്‍ ഹമീദ്, ഒ.ടി അഹമ്മദ് ഹാജി എന്നിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."