ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങള്‍: തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയില്ല
കൊഴിലാïി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറിയില്‍ ഉല്‍പാദന പ്രവര്‍ത്തികള്‍ തുടങ്ങിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 അതിവേഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 ജനുവരി ഒന്‍പതിന് മുന്‍കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ ആണ് കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം നിര്‍വഹിച്ചത്.
കേരളത്തിലെ രïാമത്തെ കാലിത്തീറ്റ ഉല്‍പാദന കേന്ദ്രമാണ് സാങ്കേതിക കുരുക്കുകള്‍ക്കിടയില്‍ കുരുങ്ങി പ്രവൃത്തി ആരംഭിക്കാനാകാതെ അടഞ്ഞു കിടക്കുന്നത്. തൃശൂര്‍ ജില്ലയിലെ കല്ലേറ്റുങ്കരയിലാണ് 1998ല്‍ ആദ്യത്തെ കാലിതീറ്റ കേന്ദ്രം ആരംഭിച്ചത്.
തിരുവങ്ങൂരിലെ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളില്‍ പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ഒമ്പത് മാസങ്ങള്‍ പിന്നിട്ടിട്ടും വ്യാപാരടിസ്ഥാനത്തില്‍ ഉല്പാദന പ്രവര്‍ത്തനങ്ങളാരംഭിക്കാനാവാതെ അനിശ്ചിതത്വം തുടരുകയാണ്. പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്തതും വൈദ്യുതി ബന്ധം സ്ഥാപിക്കാനാവാത്തതുമാണ് ഉല്പാദന പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത്. ഫാക്ടറി കെട്ടിടത്തിലെ കോണിപ്പടികള്‍, സുരക്ഷാ കൈവരികള്‍ എന്നിവ നിര്‍മിച്ചതിലെ അപാകത കാരണമാണ് പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കാത്തതെന്നാണറിവ്.
ഇതു സംബന്ധിച്ച് ചേമഞ്ചേരി പഞ്ചായത്ത് ഓഫിസില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച അന്വേഷണമാണ് കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ നിന്ന് പഞ്ചായത്തധികൃതരെ പിന്തിരിപ്പിച്ചത്. ഇതിനിടെ കെട്ടിടത്തിന്റെ കരാറുകാര്‍ തമ്മിലുള്ള കരാര്‍ സംബന്ധമായ സാമ്പത്തിക പ്രശ്‌നങ്ങളും വിഷയം സങ്കീര്‍ണ്ണമാക്കുകയായിരുന്നു. നിര്‍മാണത്തില്‍ കെ.പി.ബി.ആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ കെട്ടിട നമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമുïായി.
ഇതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പ്ലാനര്‍ പരിശോധന നടത്തി കെട്ടിട നമ്പര്‍ നല്‍കുന്നതിന് തടസ്സമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയുമുïായി. എന്നാല്‍ ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് ഇതിന് മുമ്പ് സമര്‍പ്പിച്ച പ്ലാനില്‍ വ്യത്യാസമുïായ സാഹചര്യത്തില്‍ ഇനി കെട്ടിട നമ്പര്‍ നല്‍കേï കാര്യത്തില്‍ തീരുമാനമെടുക്കേïത് അവര്‍ തന്നെയാണെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍.
കെട്ടിടനമ്പര്‍ ലഭിച്ചാല്‍ മാത്രമേ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം ലഭ്യമാക്കുകയുള്ളൂ. എന്നാല്‍ കെട്ടിടത്തിലേക്ക് വൈദ്യുതി ബന്ധം സ്ഥാപിക്കാനായി കേരളാ ഫീഡ്‌സ് അധികൃതര്‍ വൈദ്യുതി ബോര്‍ഡിന് 2.12 കോടി രൂപ അടച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളേറെയായി.
ഇതിനിടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേïി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കെട്ടിട നിര്‍മ്മാണച്ചട്ടത്തില്‍ ലഭിക്കുന്ന ഇളവ് പരിഗണിച്ച് നമ്പര്‍ ലഭ്യമാക്കാനുള്ള കേരളാ ഫീഡ്‌സിന്റെ ശ്രമവും വിഫലമാകുകയായിരുന്നു.
ഏറ്റവുമൊടുവില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പഞ്ചായത്ത് നഗരകാര്യ വകുപ്പ് മന്ത്രി കെ.ടി ജലീലുമായി വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തുകയുïായി. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്തിനിടയില്‍ത്തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് സ്ഥലം എം.എല്‍.എ.കെ.ദാസനും ഉറപ്പ് നല്‍കുകയുïായി.എന്നാല്‍ ജനപ്രതിനിധികളുടെ ഇടപെടലും പ്രശ്‌ന പരിഹാരത്തിന് വഴിതെളിച്ചില്ല.പ്രതിദിനം 300ടണ്‍ കാലിത്തീറ്റയും 60 ടണ്‍ ആട് തീറ്റയും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക കംപ്യൂട്ടര്‍ നിയന്ത്രിത ഫാക്ടറിയാണ് തിരുവങ്ങൂര്‍ കേരളാ ഫീഡ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."