വണ്‍വെ സംവിധാനം പ്രാവര്‍ത്തികമാക്കണമെന്ന്
കോതമംഗലം: മൂവാറ്റുപുഴയില്‍ നിന്ന് വരുന്ന ബസുകള്‍ തങ്കളം സ്റ്റാന്റില്‍ എത്തിച്ചേരുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു വേണ്ടിയും നടപ്പിലാക്കിയ വിമലഗിരി തങ്കളം വണ്‍വെ സംവിധാനം പ്രാവര്‍ത്തികമാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.
മൂവാറ്റുപുഴയില്‍ നിന്നും വണ്‍വെ കൂടാതെ പ്രധാന ബസ് സ്റ്റാന്റില്‍ എത്തി ചേരുന്നതിനുള്ള സമയക്രമമാണ് ആര്‍.ടി.എ അനുവദിച്ചിരിക്കുന്നത്.
സമയക്രമം പാലിക്കുന്നതിന് ബസ് ജീവനക്കാര്‍ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിനിടയില്‍ കുറച്ച് നാളുകളായി വണ്‍വെ സംവിധാനം പ്രവര്‍ത്തനരഹിതമായിരിക്കുന്ന സ്ഥിതിയാണ്. ബസുകള്‍ കടുന്നു വരുന്ന വഴിയില്‍ എതിരെ ടിപ്പര്‍ അടക്കമുള്ള ഭാരവണ്ടികളും മറ്റ് അനേകം ചെറുവാഹനങ്ങളും കടന്ന് വരികയും ഗതാഗത തടസം പതിവാകുകയും ചെയ്യുന്നു.
ഇത് ട്രിപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യവും ട്രിപ്പുകള്‍ മുടങ്ങുന്നതിന് ഇടയാക്കുകയാണ്.
തടസങ്ങള്‍ ഒഴിവാക്കി വണ്‍വെ സംവിധാനം നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും റോഡുകള്‍ക്ക് ഇരുവശവും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ആന്റണി ജോണിന് അസാേസിയേഷന്‍ നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."