സ്വയംതൊഴില്‍ പദ്ധതി
കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതികളിലേ്ക്ക് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് അപേക്ഷിക്കാം.
'കെസ്‌റു' സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ പരമാവധി വായ്പ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 21 നും 50നും ഇടയിലായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയരുത്.
'മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്‌ജോബ് ക്ലബ് സ്വയംതൊഴില്‍ പദ്ധതിപ്രകാരം രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് (പരമാവധി അഞ്ച് പേര്‍) കൃഷി, വ്യവസായം, ബിസിനസ്സ് സേവന മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പത്തു ലക്ഷം രൂപ വായ്പ നല്‍കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്‌സിഡി ലഭിക്കും. ഗുണഭോക്തൃ വിഹിതം പദ്ധതി ചെലവിന്റെ 10 ശതമാനം ആയിരിക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയരുത്. പ്രായപരിധി 21 നും 40നും ഇടയിലായിരിക്കണം (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് അനുവദിക്കും). അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും സൗജന്യമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."