കൊട്ടിക്കലാശത്തിന് പൊലിസ് നിയന്ത്രണം; കൊടുവള്ളിയില്‍ പ്രചാരണാന്ത്യം ശാന്തം
കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടുവള്ളിയില്‍ ശാന്തമായ സമാപനം. കൊട്ടിക്കലാശത്തിന് പോലിസ് കനത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ പാര്‍ട്ടികള്‍ ശക്തി പ്രകടനങ്ങള്‍ വേണ്ടെണ്ടന്ന് വെക്കുകയായിരുന്നു.
പോലിസ് ആക്ട് 143, 283 പ്രകാരം ആളുകള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നതും ദേശീയ പാത തടസപ്പെടുത്തുന്നതും പൊലിസ് വിലക്കിയിരുന്നു. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കൊടുവള്ളി ടൗണില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ് പരിസരത്ത് പൊലിസിന്റെയും, കേന്ദ്ര സേനയുടേയും കനത്ത സുരക്ഷാ സംവിധാനമേര്‍പ്പെടുത്തിയിരുന്നു.
കാറിലും ബൈക്കിലും കൊടി തോരണങ്ങളും സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ചെത്തിയ ഏതാനും പ്രവര്‍ത്തകരെ പൊലിസ് തിരിച്ചുവിട്ടു. കൊട്ടിക്കലാശം കാണാനായി വൈകുന്നേരം മൂന്നുമണിയോടെ തന്നെ നിരവധിയാളുകള്‍ കൊടുവള്ളി ടൗണില്‍ വിവിധയിടങ്ങളില്‍ തമ്പടിച്ചിരുന്നുവെങ്കിലും നടക്കില്ലെന്നറിഞ്ഞതോടെ നാലരയോടെ മടങ്ങുകയായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ റസാഖ് മാസ്റ്റര്‍ ശനിയാഴ്ച്ച മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങശില്‍ റോഡ് ഷോ നടത്തി വോട്ടഭ്യര്‍ഥിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ് ഏതാനും മരണ വീടുകളും കല്യാണ വീടുകളും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."