ഇസ്മാഈലിന്റെ മരണം ആത്മഹത്യക്ക് ഇടയാക്കിയവരെ അറസ്റ്റ് ചെയ്യണം: കാരാട്ട് റസാഖ് എം.എല്‍.എ
കൊടുവള്ളി: കുഴല്‍പ്പണ ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രാരോത്ത് ചാലില്‍ ഇസ്മാഈലിന്റെ ആത്മഹത്യക്കിടയാക്കിയ സാഹചര്യം അന്വേഷിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
ഇക്കാര്യം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ നേരില്‍ അറിയിക്കുകയും നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്യും. സാമൂഹ്യ തിന്മക്കെതിരേ ജനജാഗ്രത എന്ന പ്രമേയത്തില്‍ ജനകീയ വേദി നടത്തുന്ന കാംപയിനിനു തുടക്കും കുറിച്ച് കൊടുവള്ളിയില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഴല്‍പ്പണ, മദ്യ-മയക്കുമരുന്ന് മാഫിയകളുടെ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ പൊലിസും സമൂഹവും സഹകരിച്ച് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി മജീദ് അധ്യക്ഷനായി. കെ. ബാബു, അഡ്വ. വേളാട്ട് അഹമ്മദ്, സി.എം ഗോപാലന്‍, കോരൂര്‍ മുഹമ്മദ്, ബാവ ജീറാനി, സി.എം യൂസുഫ് സഖാഫി, റഹ്മത്തുല്ലാഹ് സ്വലാഹി, കെ. ശിവദാസന്‍, ഒ.പി.ഐ കോയ, ഒ.കെ നജീബ്, സലീം അണ്ടോണ, വേളാട്ട് മുഹമ്മദ്, സി.കെ ജലീല്‍, പി. മുഹമ്മദ്, കെ.ടി സുനി, യു.കെ ഖാദര്‍, ആര്‍.സി സുബൈര്‍, ഐ.പി മൂസ, കെ. അസ്സയിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."