HOME
DETAILS
MAL
ജലനിധിയുടെ കിണറിനടുത്ത് ഓയില്‍ ക്ലീനിങ് കമ്പനി; പ്രതിഷേധവുമായി നാട്ടുകാര്‍
backup
October 24 2016 | 02:10 AM
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന ജലനിധിയുടെ കിണറിനടുത്ത് ഓയില്‍ ബാരല്‍ ക്ലീനിങ് കമ്പനി തുടങ്ങുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
കടലുണ്ടിപ്പുഴയിലാണ് ജലനിധിയുടെ കിണര്‍ സ്ഥാപിച്ചിട്ടുള്ളത്.
പുഴയുടെ ഏതാനും മീറ്ററുകള്‍ക്കകലെ കാര്യാട് ഭാഗത്ത് പുഴയോട് ചേര്‍ന്ന ഭൂമിയില്‍ ഈ കമ്പനി പ്രവര്‍ത്തനമായാല്‍ ഓയില്‍ ബാരല്‍ കഴുകുന്ന കെമിക്കലും ഓയിലും പുഴയെ മലിനമാക്കുകയും പ്രദേശത്തെ കുടിവെള്ളത്തെ ബാധിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കമ്പനി സി.ആര്‍. സെഡ് നിയമത്തിന് വിരുദ്ധമാണെന്നും നാട്ടുകാര്‍ പറയുന്നു.
ഇതിനെതിരേ അധികൃതരുടെ ഭാഗത്ത്‌നിന്ന് നടപടികളുണ്ടാകുന്നിലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."