സമയക്രമീകരണമില്ലാതെ നഗരത്തിലെ ഹൈമാസ്റ്റ് വിളക്കുകള്‍
പാലക്കാട്: നഗരത്തിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണയോ തെരുവുവിളക്കുകളുടെ സമയക്രമീകരണം നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് 40 ലക്ഷം രൂപ ചിലവിലാണ് ഒലവക്കോട്. സ്‌റ്റേഡിയം സ്റ്റാന്റ് ഐ.എം.എ ജങ്ഷന്‍, മിഷ്യന്‍ സ്‌കൂള്‍ ജങ്ഷന്‍, മേഴ്‌സി ജങ്ഷന്‍ എന്നിവിടങ്ങളിലെ അഞ്ചു വിളക്കുകളുള്ള അഞ്ചു ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ അസ്തമയത്തിന്റെ സമയം കണക്കാക്കയായാണ് ഹൈമാസ്റ്റ് വിളക്കുകള്‍ കത്തുന്ന സമയം ക്രമീകരിച്ചിട്ടുള്ളത്.
ആറരക്കു ശേഷം അസ്തമയം വരുമ്പോള്‍ ഏഴു മണിക്കും ആറരവരെയുള്ള സമയത്താണ് അസ്തമയമെങ്കില്‍ ആറരക്കുമായിട്ടാണ് ഇവയുടെ സമയ ക്രമീകരണം.
എന്നാല്‍ അടുത്തിടെ ഏഴു മണിക്കാണ് ഹൈമാസ്റ്റ് വിളക്കുകള്‍ കത്തുന്നതിന്റെ സമയക്രമീകരണം ചെയ്തിട്ടുള്ളത്. ഇത് സൂര്യാസ്തമയം ആറരയില്‍നിന്ന് താഴോട്ട് ആറുമണിയിലെത്തി നില്‍ക്കുമ്പോഴും ഹൈമാസ്റ്റ് വിളക്കുകള്‍ കത്തുന്നതാകട്ടെ ഏഴു മണിക്കാണ്.
നഗരം ഇരുട്ടിലാവുമ്പോഴാണ് വിളക്ക് പ്രകാശിക്കാന്‍ തുടങ്ങുന്നത്. എട്ടു വിളക്കുകളുള്ള ഇത്തരം കൂറ്റന്‍ ലൈറ്റുകളാവട്ടെ പ്രകാശം പരത്താന്‍ കുറെ സമയം എടുക്കും.
വിളക്കുകള്‍ സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടതോടെ പലതും പ്രവര്‍ത്തനരഹിതമായി തുടങ്ങിയിരുന്നു. മിക്കതിലും വിളക്കുകളുടെ എണ്ണം കുറഞ്ഞു.
നഗരസഭയുടെ ഇടക്കാല ബജറ്റില്‍ നഗരത്തിലെ അഞ്ചിടങ്ങളില്‍ക്കൂടി ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. എന്നാല്‍ തെരുവു വിളക്കുകളുടെ നവീകരണത്തിനായി പോയ വര്‍ഷം 48 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കരാറുകാരില്ലെന്ന ന്യായത്തില്‍ ഭരണകൂടം ഇരുട്ടില്‍ തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."