വൈറലായി മണ്ണിട്ട് നികത്തിയ തോടിനെ രക്ഷിക്കാന്‍ പിന്തുണ തേടുന്ന സന്ദേശം
കൊപ്പം: ഒരു നാടിന്റെ സങ്കടക്കണ്ണീരിന്റെ കഥ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വലിയപറമ്പിലെ പരപ്പന്‍ തോടിന്റെ സംരക്ഷണത്തിനുള്ള നാടിന്റെ തേങ്ങലാണ് വീഡിയോയിലുള്ളത്. ഈ തോട് മണ്ണിട്ടു നികത്തുന്നതിനെതിരായി ഒരു കൂട്ടം പ്രവാസികളാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
നാട്ടുകാരെ നീന്താന്‍ പഠിപ്പിച്ച, എല്ലാവരും ദിവസവും കുളിക്കാനായി എത്തുന്ന തോടില്‍ മണ്ണ് വീഴുമ്പോഴും ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ കണ്ണടച്ചപ്പോള്‍ വീണ കണ്ണുനീരാണ് തോടിനെ സംരക്ഷിക്കാന്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ പുറത്തിറക്കാന്‍ ഈ പ്രകൃതി സ്‌നേഹികള്‍ തയ്യാറായത്.
നാടിനെ പറ്റി പറയുന്ന ഓരോ കാര്യങ്ങളും അതിശയോക്തിയല്ലെന്ന് ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കുലുക്കല്ലൂരിന്റെ പ്രകൃതിഭംഗി കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന തോട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇവരുടെ സങ്കടം. നാട്ടിലെ ഒന്നുരണ്ട് 'ഹിമാറു'കളുടെ സഹായത്തോടെ ഒരു പണക്കാരനാണ് തോട് നികത്താന്‍ ശ്രമിക്കുന്നതെന്നും അവരിടുന്ന മണ്ണ് ആ തോട്ടിലല്ല, മറിച്ച് നാട്ടുകാരുടെ നെഞ്ചിലാണിടുന്നതെന്നും അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെടുന്നു.
തന്റെ പണത്തിന്റെ പവറോണ്ട്' കള്ളക്കേസില്‍ കുടുക്കി അകത്താക്കുകയാണ് ആ പണക്കാരന്‍ ചെയ്തതെന്നും വീഡിയോ പറയുന്നു.
തോട് തിരിച്ചു കിട്ടിക്കഴിഞ്ഞാല്‍ നല്ല ഐസിടാത്ത മീനും കൂട്ടി ചോറ് തിന്നാന്‍ എല്ലാവരും അടുത്ത മഴക്കാലത്ത് വരണമെന്ന് ക്ഷണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് സ്ഥലം സന്ദര്‍ശിക്കുകയും തോട് കയ്യേറിയത് ബോധ്യപ്പെടുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."