തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുന്നു: രാജ്യം കടന്നുപോകുന്നത് അപകടകരമായ കാലഘട്ടത്തിലൂടെയെന്ന്
കൊച്ചി: അപകടകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നത് യുവ തലമുറയ്ക്ക് വെല്ലുവിളി തീര്‍ത്തിരിക്കുകയാണ്.തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമനിര്‍മ്മാണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.പി എല്‍സേബിയൂസ് മാസ്റ്റര്‍ അനുസ്മരണവും രണ്ടാമത് പുരസ്ക്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലുടമയ്ക്ക് ഇഷ്ടമില്ലെങ്കില്‍ ആരെയും പിരിച്ചുവിടാമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.ജോലിസ്ഥിരത ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ്.സംഘടിക്കാനുള്ള അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണ്.ഈ വര്‍ഷം ഇന്ത്യയില്‍ നിക്ഷേപമൊന്നും നടന്നിട്ടില്ല.
ലക്കും ലഗാനുമില്ലാതെയാണ് വിദേശ നിക്ഷേപം വരുന്നത്.ഇന്ത്യയിലെ കമ്പോളങ്ങള്‍ മുഴുവന്‍ വിദേശികള്‍ക്ക് തുറന്നുകൊടുത്താലെ നേട്ടമുണ്ടാകു എന്നാണ് പറയുന്നത്.
25 വര്‍ഷത്തെ ഉദാരവല്‍ക്കരണത്തിന്റെ ഗുണവും ദോഷവും പഠിച്ചിട്ട് വേണം വിദേശ നിക്ഷേപത്തിന് പുതിയ മേഖല തുറന്നുകൊടുക്കാനെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ എല്‍സേബിയൂസ് മാസ്റ്റര്‍ പുരസ്കാരം മുന്‍ എം.പി സി.ഹരിദാസിന് എ.കെ.ആന്റണി സമര്‍പ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടനകള്‍ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തമ്പികണ്ണാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി തോമസ് എം.പി, ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ്, ഹൈബി ഈഡന് എംഎല്‍എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ ഇബ്രാഹിംകുട്ടി, കെ.എം.ഐ മേത്തര്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, കൗണ്‍സിലര്‍ അരിസ്റ്റോട്ടില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."