HOME
DETAILS
MAL
എ.കെ ബാലനെതിരേ അവകാശലംഘനത്തിന് നോട്ടിസ്
backup
October 24 2016 | 09:10 AM
തിരുവനന്തപുരം: ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് കാട്ടി മന്ത്രി എ.കെ ബാലനെതിരേ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസ്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്ശനങ്ങള്ക്കെതിരേയാണ് നോട്ടിസ് നല്‍കിയത്. ചട്ടം 186 അനുസരിച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഹൈബി ഈഡനാണ് നോട്ടിസ് നല്‍കിയത്.
മന്ത്രിയുടെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്നും നോട്ടിസില്‍ പറയുന്നു. ജനന-ജന്മരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കവേയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."