പാര്‍വതി പ്രന്റ് റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന്
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴ്, എട്ട് എന്നീ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാര്‍വതി പ്രന്റ് റോഡ് പുനരുദ്ധാരണം, കാണ എന്നീ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ അഴിമതിയെന്നാക്ഷേപം.
ജില്ലാ പഞ്ചായത്തില്‍നിന്നും അനുവധിച്ച 22 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ കാണയ്ക്കുള്ളിലെ അഞ്ച് വൈദ്യുതി പോസ്റ്റ് നിലനിര്‍ത്തി കൊണ്ടാണ് മൂന്നടിയോളം വീതിയുള്ള കാണയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് ശക്തമായി ഒഴുകിയെത്തുന്ന വെള്ളം കാണയില്‍ നില്‍ക്കുന്ന തൂണില്‍ തട്ടി നീരൊഴുക്കിന് തടസം നേരിടുകയും പരിസരമാകെ മലിനജലം കയറുകയും ചെയ്യും.
കൂടാതെ കാണയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തൂണില്‍ തടഞ്ഞുനിന്ന് വെള്ളക്കെട്ടിന് കാരണമാവുകയും പുനരുദ്ധരിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറാവുകയും ചെയ്യും. തൂണ് നീക്കം ചെയ്യണമെങ്കില്‍ 50000 രൂപ വൈദ്യുതി ബോര്‍ഡിന് കെട്ടിവെക്കണം. കാണയില്‍നിന്നും പുറത്തെടുത്ത മണ്ണുകൊണ്ടാണ് കരാറുകാരന്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പറയപ്പെടുന്നു.
നിര്‍മ്മാണത്തിലെ അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."