ഏകസിവില്‍ കോഡ് മതേതരത്വത്തിന് വെല്ലുവിളി: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
തൊടുപുഴ: ഏകസിവില്‍ കോഡ് വാദം മതേതരത്വത്തിന് വെല്ലുവിളിയാണെന്നും ഇന്ത്യന്‍ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കേണ്ടത് രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ നേതൃയോഗം പ്രസ്താവിച്ചു.
ഇന്ത്യയുടെ ഭരണ ഘടന ഓരോ സമുദായത്തിനും അവരവരുടെ മതങ്ങള്‍ അനുശാസിക്കുന്ന വ്യക്തി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുസ്ലിം സമുദായത്തിന് ഭരണഘടനാദത്തമായ ഈ അവകാശം നിഷേധിക്കപ്പെടുന്നതിനുള്ള കരുനീക്കങ്ങള്‍ ഏതുഭാഗത്ത് നിന്നുണ്ടായാലും മുസ്ലിം സമുദായം അത് അംഗീകരിക്കില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് പി.പി ഇസഹാഖ് മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. പി.എ സെയ്തുമുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഗഫൂര്‍ നജ്മി, സുബൈര്‍ കൗസരി, നാസറുദ്ദീന്‍ മൗലവി , അമീന് മൗലവി ബാഖവി, മുനീര്‍ മൗലവി ഖാസിമി, ഇസ്മായില്‍ മൗലവി , അബ്ദുല്‍ കരിം മൗലവി എന്നിവര്‍ സംസാരിച്ചു. ഷെഹീര്‍ മൗലവി സ്വാഗതവും ഇല്യാസ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."