ഓട അടഞ്ഞിട്ടു മാസങ്ങള്‍; നെടുമങ്ങാട് ജില്ലാ ആശുപത്രി കവാടത്തിനു മുന്നില്‍ ജനത്തിന് ദുരിതം
നെടുമങ്ങാട് : ജില്ലാ ആശുപത്രി കവാടത്തിനു മുന്നിലെ ഓട അടഞ്ഞിട്ടു മാസങ്ങള്‍. മഴ കനത്തതോടെ മലിനജലവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും റോഡിലൂടെ ഒഴുകുകയാണ്. യാത്രക്കാരാകട്ടെ കടുത്ത ദുരിതത്തിലുമായി.
മാസങ്ങള്‍ക്കു മുന്‍പാണ് ആശുപത്രിക്കു മതില്‍ കെട്ടാനായി മണ്ണിടിച്ചു ഓട നികത്തിയത് . റോഡ് വികസനത്തിന്റെ പേരില്‍ മതില്‍ നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചു . ഈ സ്ഥലത്ത് ഇപ്പോള്‍ മാലിന്യ കൂമ്പാരമാണ് . മഴ കനത്തതോടെ ചന്തമുക്കില്‍ നിന്നും ഒഴുകിവരുന്ന മലിന ജലം ഓട ഇല്ലാത്തതിനാല്‍ ആശുപത്രി കവാടത്തിനു മുന്നില്‍ വച്ച് റോഡിലൂടെയാണ് ഒഴുകുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പു ചവറുകളും റോഡിലൂടെ ഒഴുകി വരുന്നുണ്ട് .
ആശുപത്രിയിലെത്തുന്ന രോഗികളും വഴിയാത്രക്കാരും മലിനജലത്തിലൂടെ കടന്നുപോകേണ്ട സ്ഥിതിയിലാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മലിനജലം ഇവരുടെ ദേഹത്ത് പതിക്കുന്നത് പതിവാണ്.ആശുപത്രിക്കു മുന്നിലെ വ്യാപാരികള്‍ക്കും ആട്ടോറിക്ഷ തൊഴിലാളികള്‍ക്കും മൂക്കു പൊത്താതെ ഇരിക്കാന്‍ കഴിയില്ല.വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്ന അധികൃതര്‍ പക്ഷേ, ഇതൊന്നും കണ്ട മട്ടില്ല. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."