ശബരിമലയില്‍ കനത്ത സുരക്ഷ
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കേന്ദ്ര ദ്രുതകര്‍മസേന 14ന് ശബരിമലയില്‍ എത്തും.
105 കോയമ്പത്തൂര്‍ ബറ്റാലിയനില്‍ നിന്നും 150 അംഗങ്ങളാണ് സുരക്ഷയ്ക്കായി ഇവിടെ അണിനിരക്കുക. ഡെപ്യൂട്ടി കമാന്‍ഡന്റ് മധു ജി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. ആദ്യ സംഘം പത്തിനെത്തും. സന്നിധാനത്ത് സായുധരായ ദ്രുതകര്‍മ സേനാംഗങ്ങളുടെ മൂന്ന് വലയമാകും തീര്‍ക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് ഇത്തവണ ക്രമീകരിക്കുന്നത്. പൊലിസിന്റെ കമാന്‍ഡോ വിഭാഗവും സുരക്ഷയ്ക്കുണ്ടാകും. പമ്പയിലും സന്നിധാനത്തുമായി തുടക്കത്തില്‍ 3,000 പൊലിസുകാരെ വിന്യസിക്കും. മകരവിളക്ക് സമയത്ത് 6,000 പൊലിസുകാര്‍ ഉണ്ടാകും. ആദ്യ ബാച്ചില്‍ പമ്പയില്‍ 1250 പൊലിസുകാരും സന്നിധാനത്ത് 1500 പൊലിസുകാരും ഉണ്ടാകും. ഓരോ ടേണിലും പൊലിസുകാരുടെ എണ്ണം പത്ത് ശതമാനം വര്‍ധിപ്പിക്കും.സന്നിധാനത്ത് 12 മേഖലകളിലായി തിരിച്ചാകും പൊലിസിനെ വിന്യസിക്കുക. ഓരോ മേഖലകളുടെയും ചുമതല ഓരോ ഡി.വൈ.എസ്.പിമാര്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."