സമഗ്ര മദ്യനയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും: മന്ത്രി
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ സമഗ്ര മദ്യനയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യനിരോധനമായിരിക്കില്ല മദ്യവര്‍ജനമായിരിക്കും ഈ നയത്തിന്റെ കാതലെന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിലപാടിനൊപ്പം ജനങ്ങളുടെ അഭിപ്രായവും ചേര്‍ത്തുള്ള നയമായിരിക്കും പ്രഖ്യാപിക്കുക. ലൈസന്‍സുള്ള ബിയര്‍, വൈന്‍ പാര്‍ലറുകളിലെ നിയമവിരുദ്ധ കച്ചവടത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളില്‍ ശുദ്ധമായ കള്ള് ഉറപ്പാക്കും. അനധികൃത വില്‍പന കണ്ടെണ്ടത്തിയാല്‍ ശക്തമായ നടപടിയുണ്ടണ്ടാകും. മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരി പദാര്‍ഥങ്ങള്‍ക്കുമെതിരേ ശക്തമായ ബോധവല്‍ക്കരണം നടത്തും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ലഹരിവിരുദ്ധ പരാതിപ്പെട്ടി വ്യാപിപ്പിക്കും. എല്ലാ ആദിവാസി കേന്ദ്രങ്ങളിലും ജനമൈത്രി എക്‌സൈസ് ഓഫിസുകള്‍ ആരംഭിക്കും. മദ്യവര്‍ജനത്തിന് സഹായകമായ എല്ലാ പ്രവര്‍ത്തനവും നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കും. വിമുക്തി എന്ന പേരില്‍ ഈ മാസം ആരംഭിക്കുന്ന ലഹരിമുക്ത പ്രചാരണ പരിപാടിക്ക് എല്ലാവരില്‍നിന്നും സഹായസഹകരണമുണ്ടണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."