സൗമ്യ കേസില്‍ കോടതി തെറ്റുതിരുത്തണമെന്ന് കട്ജു
ന്യൂഡല്‍ഹി: സൗമ്യകേസില്‍ സുപ്രിംകോടതിക്കു പറ്റിയ തെറ്റു തിരുത്തുകയാണ് വേണ്ടതെന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം കുറിച്ചത്. ജോലിഭാരം മൂലമാകാം കോടതി ഇക്കാര്യത്തില്‍ തെറ്റുവരുത്തിയത്.
സൗമ്യ കേസില്‍ തനിക്ക് നോട്ടിസ് അയച്ചുവെന്ന് കേട്ടപ്പോള്‍ കോടതിവിധിയെ വിമര്‍ശിച്ചതിന് തന്നെ അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നോട്ടിസ് കിട്ടിയപ്പോഴാണ് കോടതി പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അഭ്യര്‍ഥിക്കുകയാണെന്നു മനസ്സിലായത്. കോടതി നോട്ടിസിനെക്കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥതയാണ് തോന്നിയത്. ഇത്തരത്തിലൊരു നടപടി മുമ്പുണ്ടാവാത്തതാണ്. അതിനാലാണ് നവംബര്‍ 11ന് കോടതിയില്‍ ഹാജരാവില്ലെന്ന് ആദ്യം പറഞ്ഞത്. എന്നാല്‍, കോടതിയുടെ നോട്ടിസ് ലഭിച്ചപ്പോള്‍ തന്നെ ധാരണ തെറ്റാണെന്ന് മനസിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."