വെനസ്വേലയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ
കാരക്കാസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ മറിച്ചിടാന്‍ ആഭ്യന്തരശക്തികളും അമേരിക്കയും ശ്രമിക്കുകയാണെന്നു ആരോപിച്ച മഡുറോ രണ്ടുമാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു.
വെനസ്വേലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നു ചൂണ്ടിക്കാട്ടി മഡുറോയ്ക്കു നേരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനുശേഷം അടുത്ത ഇരയായി തന്നെയാണ് അവര്‍ കാണുന്നതെന്ന് മറുഡോ പറഞ്ഞു. ബ്രസീലിലെ സംഭവവികാസത്തില്നിന്ന് ആവേശമുള്‍ക്കൊണ്ട് കുഴപ്പമുണ്ടാക്കാന്‍ വെനസ്വലയിലെ ഫാസിസ്റ്റ് വലതുപക്ഷം ശ്രമിക്കുകയാണ്. ഇവര്‍ക്ക് വാഷിങ്ടണിന്റെ ഒത്താശയുണ്ടെന്നും മഡുറോ ആരോപിച്ചു.
മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ അടിയന്തരാവസ്ഥ നിലവിലുണ്ടാവും. ഇത്രയും സമയം കൊണ്ട് രാജ്യത്തിന്റെ ഉത്പാദനക്ഷമത വര്ധിപ്പിക്കാനാവുമെന്നു അദ്ദേഹം പറഞ്ഞു. ജനുവരിയിലും മഡുറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീടു മാര്‍ച്ചുവരെ നീട്ടി. സ്വകാര്യ സംരംഭങ്ങള്‍ ഏറ്റെടുത്ത് അത്യാവശ്യ വിഭവങ്ങളുടെ വിതരണം ഉറപ്പുവരുത്താന്‍ സാമ്പത്തിക അടിയന്തരാവസ്ഥ മഡുറോയ്ക്ക് അധികാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."