വിദ്യാര്‍ഥികള്‍ ബക്കറ്റുമായി ഇറങ്ങി; സഹപാഠിയുടെ അച്ഛനുവേണ്ടി
തിരൂരങ്ങാടി: വിദ്യാര്‍ഥികള്‍ അടുക്കിവെച്ച നാണയത്തുട്ടുകള്‍ സഹപാഠിയുടെ കുടുംബത്തിന് വലിയ ആശ്വാസമായി. തൃക്കുളം ജി.എച്ച്.എസ് വിദ്യാര്‍ഥികളാണ് തങ്ങളുടെ സഹപാഠിയുടെ പക്ഷാഘാതം ബാധിച്ച് കിടപ്പിലായ പിതാവിന്റെ ചികിത്സക്ക് വേണ്ടി പണം കണ്ടെത്തിയത്. ചികിത്സക്കും ഭക്ഷണത്തിനും കഷ്ടപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ കൂട്ടുകാര്‍തന്നെ മുന്‍കൈയെടുത്താണ് പണം കണ്ടെത്തിയത്.
ആദ്യം സഹപാഠികള്‍ തന്നെയാണ് വിഷയം ക്ലാസ് ടീച്ചറുടേയും പി.ടി.എയുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നു. പിന്നീട് ഇവരുടെ സഹായസഹകരണത്തോടെ കുട്ടികളില്നിന്നുംമറ്റും പിരിവെടുക്കുകയായിരുന്നു. പിരിച്ചെടുത്ത മുപ്പതിനായിത്തിലധികം രൂപ കുട്ടികള്‍ വീട്ടിലെത്തി കുടുംബത്തിന് കൈമാറി. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് തുക വലിയ ആശ്വാസമായിരിക്കുകയാണ്.
ചടങ്ങില്‍ ഹെഡ്മാസ്റ്റര് പി രവീന്ദ്രന്, എം.എന്‍ മൊയ്തീന്, പി.ടി ഹംസ, കെ ഇസ്മാഈല്‍, ക്ലാസ് ടീച്ചര്‍ എം ബിനിത, എം ബീന, എം.കെ രാംദാസ്, വി.കെ അഹമ്മദ് കുട്ടി, ടി സൂപ്പി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."