ഗെയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
പേരാമ്പ്ര: ആവള പാണ്ടിയിലെ മാടത്തൂര്‍താഴ പാടശേഖരത്തില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു.
ജനവാസ മേഖലയെയും കൃഷിയിറക്കുന്ന പാടങ്ങളും ഒഴിവാക്കി പാചക വാതക പൈപ്പ് ലൈന്‍ കടന്നുപോകുമെന്ന ഉറപ്പു ലംഘിച്ചാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. മാടത്തൂര്‍ പാടശേഖരത്തില്‍ വര്‍ഷങ്ങളായി കൃഷിയിറക്കുന്ന കര്‍ഷകരെയും നാട്ടുകാരെയും അറിയിക്കാതെയാണ് പൊലിസ് സംരക്ഷണത്തോടെ ഉദ്യോഗസ്ഥര്‍ എത്തിയത്. വിവരമറിഞ്ഞു നാട്ടുകാരും കര്‍ഷകരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കൊയിലാണ്ടി താലൂക്ക് സര്‍വേയര്‍ രാജേഷിന്റെയും ഗെയില്‍ ചീഫ് മാനേജര്‍ ടി. ബിജുവിന്റെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30ഓടെയാണ് സര്‍വേ നടപടികള്‍ക്കുവേണ്ടി ഉദ്യോഗസ്ഥരെത്തിയത്. ഇവരെ തടയാനായി സംഘടിച്ചെത്തിയ നാട്ടുകാരെയും കര്‍ഷകരെയും പൊലിസ് വിരട്ടിയോടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരസമിതി നേതാക്കളായ ടി.കെ മാധവന്‍, സി.ടി ഗംഗാധര കുറുപ്പ്, കുമ്മിളിയോട്ടമ്മല്‍ അബ്ദുല്‍ സലാം എന്നിവരെ മേപ്പയ്യൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."