'സഹപാഠിക്കൊരു സ്‌നേഹവീട് ' നിര്‍മാണമാരംഭിച്ചു
നരിക്കുനി: മടവൂര്‍ പഞ്ചായത്തിലെ മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് മലയിലെ ബിജീഷ്മയുടെ വീടിന്റെ പണി ജനകീയമായി ഉല്‍സാവന്തരീക്ഷത്തില്‍ നടന്നു. രാവിലെ 7.30ന് മുട്ടാഞ്ചേരി ഹസനിയാ എ.യു.പി.സ്‌കൂളില്‍ നിന്നും വിളമ്പര ജാഥയായി വീട് നിര്‍മാണ സ്ഥലത്തേക്ക് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയായി നടന്നു. മലയുടെ താഴ്‌വാരത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി അദ്ധ്യക്ഷനായി. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ഹമീദ് മാസ്റ്റര്‍ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയര്‍മാന്‍ റിയാസ് ഖാന്‍, മെമ്പര്‍ അംബുജം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. അലിയ്യി, സി.എം. മഖാം ജന.സെക്രട്ടറി യു. ഷറഫുദ്ദീന്‍ മാസ്റ്റര്‍ , സി. മനോജ് ആശംസകളര്‍പ്പിച്ചു. ഡോളി ടീച്ചര്‍ സ്വാഗതവും വൈസ് പ്രസി.യൂസഫലി നന്ദിയും പറഞ്ഞു.
നിര്‍മാണത്തിനും സാധന സാമഗ്രികള്‍ മലമുകളിലേക്ക് എത്തിക്കുന്നതിനും കുന്ദമംഗലം എന്‍.എസ് .എസ് യൂനിറ്റിലെ കുട്ടികളുടെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപെട്ടു. പ്രദേശത്തെ സന്നദ്ധ സംഘടനകളായ ദോസ്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് , റെഡ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്, ക്രസന്റ് മുട്ടാഞ്ചേരി, കുടുംബശ്രീ യൂനിറ്റ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പി മുഹാദ്, അഡ്വ. അക്കീല്‍, ടി.പി അസീസ്, കെ.പി പ്രജീഷ്, പി.കെ സുരേന്ദ്രന്‍ , എ. രഘു, കെ.കെ സക്കീര്‍, ഒ.കെ ഇസ്മായില്‍, കെ.കെ വിജേഷ് കൂടാതെ ബിജിഷ്മയുടെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സഹായിക്കാനുണ്ടായി. ജനുവരിയില്‍ പുതുവല്‍സര സമ്മാനമായി താക്കോല്‍ കൈമാറാനാണ് സ്വാഗതസംഘം പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."