കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി
കാസര്‍കോട്: കയര്‍ തൊഴിലാളികളെ സാമൂഹിക സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി അംഗമാക്കുന്നതിനുള്ള ആബി ഇന്‍ഷൂറന്‍സ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
പൂര്‍ണ7മായും സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ എല്‍.ഐ.സി വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ കയര്‍ തൊഴിലാളികള്‍ക്കും ആബി അംഗത്വത്തിന് അര്‍ഹതയുണ്ട്. കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ബീമായോജന പദ്ധതി വഴി എല്‍.ഐ.സിയുടെ ആബി അംഗത്വം എടുത്തവരും നിലവില്‍ ആബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും വീണ്ടും അംഗമാകേണ്ടതില്ല.
രജിസ്‌ട്രേഷന്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാം. 18നും 59നും ഇടയില്‍ പ്രായമുള്ള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള ഏതൊരാള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ വഴി ആബി ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാം.
ഇതിനായി തൊഴിലാളികള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്ക് എന്നീ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരായി രജിസ്‌ട്രേഷന്‍ ഫീസായി 15 രൂപ നല്‍കിയാല്‍ ആബി ഇന്‍ഷൂറന്‍സ്സില്‍ അംഗമാകാമെന്ന് ക്ഷേമനിധിബോര്‍ഡ് അറിയിച്ചു. ആബി ഇന്‍ഷൂറന്‍സില്‍ അംഗമായതിനുശേഷം പോളിസി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകര്‍പ്പും സഹിതം ക്ഷേമനിധി ഓഫീസില്‍ നല്‍കണം.
കയര്‍ മേഖലയിലെ എല്ലാ തൊഴിലാളികളും ഈ അവസരം വിനിയോഗിച്ച് ആബിയില്‍ അംഗമാകണമെന്നും അതുവഴി പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."