HOME
DETAILS
MAL
ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന
backup
October 25 2016 | 19:10 PM
പരപ്പനങ്ങാടി: നഗരസഭയിലെ ഹോട്ടലുകള്‍, ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങള്‍, തട്ടുകട എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പധികൃതര്‍ മിന്നല്‍ പരിശോധന നടത്തി.
ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ചോറ്, പാല്, ജൂസ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.
നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം, പരപ്പനങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയ്ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ചെറുവത്ത് പ്രതീപ്കുമാര്, എ. ചന്ദ്രന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. സന്തോഷ് കുമാര്‍, വി.പി സുരേഷ്, സി. സുഭാഷ്, എം.പി സുരേഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."